Posts

Showing posts from April, 2022

വൈദിക സാഹിത്യവും ഋഷിമാരുടെ ഗ്രന്ഥങ്ങളും - Chapter 10 - Hindu Dharma Parichaya

Image
ഉപവേദങ്ങൾ നാല്‌ ഉപവേദങ്ങളുണ്ട്. ആയുർവേദം -----> ഋഗ്വേദം ധനുർവേദം ------> യജുർവേദം ഗന്ധർവ്വവേദം ------> സാമവേദം അര്ഥവേദം --------> അഥർവ്വവേദം ആയുർവേദം ----> ശരീരരക്ഷ , ആരോഗ്യത്തിനുള്ള ഉപാധികൾ,ഔഷധത്തിൻ്റെ ഗുണം,രോഗചികിത്സ എന്നിവയാണ് പ്രതിപാദിച്ചിരിക്കുന്നത്.ചാരകസംഹിതയും സുശ്രുതസംഹിതയുമാണ് പ്രശസ്തഗ്രന്ഥങ്ങൾ.ആയുർവേദത്തിന്റെ മൂലം ഉള്ളത് ഋഗ്വേദത്തിലാണ്.ഋഗ്വേദത്തിൻ്റെ ഉപവേദമാണ് ആയുർവേദം.ധാരാളം ആളുകൾ അഥർവവേദത്തിന്റെ ഉപവേദമായി കൂടെ കരുതിപ്പോരുന്നു.അഥർവവേദത്തിൽ ഋഗ്വേദത്തിലെ പോലെ അനേകം ഔഷധങ്ങളെ കുറിച്ച് വിവരിക്കുന്ന സൂക്തങ്ങളുണ്ട്. ധനുർവേദം -----> യജുർവേദത്തിന്റെ ഉപവേദമാണ് ധനുർവേദം.ആയുധങ്ങൾ ഉപയോഗിക്കേണ്ട രീതിയെ പറ്റിയുള്ള ശാസ്ത്രവിദ്യയാണ് മുഖ്യപ്രതിപാദ്യവിഷയം.നിജരാജപുരുഷസംബന്ധി, പ്രജാസംബന്ധി ,നീതിശാസ്ത്രം എന്നിവയും അതിൽ ഉണ്ട്. ഗന്ധർവവേദം ---> സാമവേദത്തിൻ്റെ ഉപവേദമാണ് ഗന്ധർവവേദം.സംഗീതമാണ് പ്രധാനവിഷയം.നാരദസംഹിതയാണ് പ്രശസ്തമായ ഗ്രന്ഥം. അര്ഥവേദം ---> അഥർവവേദത്തിന്റെ ഉപവേദമായ അര്ഥവേദത്തിന്റെ പ്രധാനവിഷയം ശില്പവിദ്യയാണ്.ആയുർവേദ ഔഷധങ്ങൾ ,പദാർത്ഥങ്ങളുടെ ഗുണവിജ്ഞാനം തുടങ്ങിയവയും ഇതി

ഭാരതീയ സംസ്കാരവും ആചാരങ്ങളും - Chapter 9 - Hindu Dharma Parichaya

Image
നല്ലതാക്കുക എന്നതാണ് സംസ്കാരത്തിന്റെ അർഥം.കൊള്ളാവുന്നതായി രൂപപ്പെടുത്തിയെടുക്കുക എന്നതാണ് culture എന്ന ഇഗ്ളീഷ് വാക്കിൻെറ അർഥം.Culture .Cult എന്നീ രണ്ടു പദങ്ങളും Colere എന്ന ലാറ്റിൻ പദത്തിൽ നിന്നുണ്ടായതാണ്.Culture നു സംസ്കാരം എന്നും cult ന് മതവിശ്വാസ സംബന്ധമെന്നുമാണ് അർഥം.അഗ്രികൾച്ചർ കൃഷിയും ഹോർട്ടികൾച്ചർ ഉദ്യാനകൃഷിയും , sericulture പട്ടുനൂൽപുഴുകൃഷിയുമാണ്.ഇവിടെയെല്ലാം കൃഷി സംസ്കാരത്തിന്റെ പര്യായമാണ്. വിത്തു പാകി മുളപ്പിച്ചു വളർത്തി ധാന്യം കൊയ്തെടുക്കുന്നത് ധാന്യസംസ്‌കാരമാണ്. മനോഹരമായ വിവിധ സസ്യങ്ങൾ വെച്ചു പിടിപ്പിച്ചു പൂവും കായും ഉണ്ടാക്കുന്നത് ഉദ്യാനസംസ്കരണം. പട്ടുനൂൽപുഴുവിനെ വളർത്തി പട്ടുണ്ടാക്കുന്നത് പട്ടുനൂൽ സംസ്കരണം. മനുഷ്യനെ വളർത്തി യഥാര്ഥ മനുഷ്യനാക്കുന്നത് മാനവസംസ്കരണം. ഇതിന് ആവിഷ്കരിച്ചിട്ടുള്ളവയാണ് ഷോഡശ സംസ്‌കാരം.ഷോഡശം പതിനാറാണ്.മനുഷ്യന്റെ ജീവിതത്തിൽ പതിനാറ് സംസ്കാരങ്ങൾ വേണമെന്നാണ് ഋഷിമാർ നിഷ്കര്ഷിച്ചിട്ടുള്ളത്. ഇവ ക്രമത്തിൽ എഴുതാം. ഗർഭാധാനം സത്സന്താനങ്ങൾക്ക് വേണ്ടി അനുഷ്ഠിക്കുന്നത് . പുംസവനം ഗര്ഭസ്ഥനായ സന്താനത്തിൻ്റെ സുസ്ഥിതിക്ക് വേണ്ടി മൂന്നാം മാസത്തിൽ അനുഷ്ഠിക്കുന്നത്. സീമന