ഭാരതീയ സംസ്കാരവും ആചാരങ്ങളും - Chapter 9 - Hindu Dharma Parichaya

നല്ലതാക്കുക എന്നതാണ് സംസ്കാരത്തിന്റെ അർഥം.കൊള്ളാവുന്നതായി രൂപപ്പെടുത്തിയെടുക്കുക എന്നതാണ് culture എന്ന ഇഗ്ളീഷ് വാക്കിൻെറ അർഥം.Culture .Cult എന്നീ രണ്ടു പദങ്ങളും Colere എന്ന ലാറ്റിൻ പദത്തിൽ നിന്നുണ്ടായതാണ്.Culture നു സംസ്കാരം എന്നും cult ന് മതവിശ്വാസ സംബന്ധമെന്നുമാണ് അർഥം.അഗ്രികൾച്ചർ കൃഷിയും ഹോർട്ടികൾച്ചർ ഉദ്യാനകൃഷിയും , sericulture പട്ടുനൂൽപുഴുകൃഷിയുമാണ്.ഇവിടെയെല്ലാം കൃഷി സംസ്കാരത്തിന്റെ പര്യായമാണ്. വിത്തു പാകി മുളപ്പിച്ചു വളർത്തി ധാന്യം കൊയ്തെടുക്കുന്നത് ധാന്യസംസ്‌കാരമാണ്. മനോഹരമായ വിവിധ സസ്യങ്ങൾ വെച്ചു പിടിപ്പിച്ചു പൂവും കായും ഉണ്ടാക്കുന്നത് ഉദ്യാനസംസ്കരണം. പട്ടുനൂൽപുഴുവിനെ വളർത്തി പട്ടുണ്ടാക്കുന്നത് പട്ടുനൂൽ സംസ്കരണം. മനുഷ്യനെ വളർത്തി യഥാര്ഥ മനുഷ്യനാക്കുന്നത് മാനവസംസ്കരണം. ഇതിന് ആവിഷ്കരിച്ചിട്ടുള്ളവയാണ് ഷോഡശ സംസ്‌കാരം.ഷോഡശം പതിനാറാണ്.മനുഷ്യന്റെ ജീവിതത്തിൽ പതിനാറ് സംസ്കാരങ്ങൾ വേണമെന്നാണ് ഋഷിമാർ നിഷ്കര്ഷിച്ചിട്ടുള്ളത്. ഇവ ക്രമത്തിൽ എഴുതാം.



ഗർഭാധാനം
സത്സന്താനങ്ങൾക്ക് വേണ്ടി അനുഷ്ഠിക്കുന്നത് .


പുംസവനം
ഗര്ഭസ്ഥനായ സന്താനത്തിൻ്റെ സുസ്ഥിതിക്ക് വേണ്ടി മൂന്നാം മാസത്തിൽ അനുഷ്ഠിക്കുന്നത്.


സീമന്തം
ഏഴാം മാസത്തിൽ അനുഷ്ഠിക്കുന്നത്.


ജാതക കർമം
ജനിച്ചയുടൻ ചെയ്യുന്നത്.പൊന്നും തേനും വയമ്പും നൽകൽ.


നാമകരണം
പേരിടുന്നത്.


നിഷ്ക്രമണം
നാലാം മാസത്തിൽ പുറത്തു കൊണ്ട് പോകുന്നത്.


അന്നപ്രാശനം
ചോറൂണ് ആറാം മാസത്തിൽ.


ചൂഡാകർമം
ആദ്യത്തെ (ക്ഷൗരം) തലമുടിവെട്ട്‌.
ഒന്ന് മുതൽ മൂന്ന് വയസ്സിനകം.


കർണവേധം
കാത് കുത്തൽ. 3 മുതൽ 5 വയസ്സിനകം


ഉപനയനം
5 മുതൽ 8 വയസ്സിനകം.(വിദ്യാരംഭം)


വേദാരംഭം
5 മുതൽ 8 വയസ്സിനകം.(കേശാന്തം)


സമാവർത്തനം
ബിരുദധാരണം (25 വയസ്സിനകം)
(സ്നാതകത്വം)


വിവാഹം
പുരുഷനു 25നും സ്ത്രീക്ക് 18നും ശേഷം.


വാനപ്രസ്ഥം
പൗത്രൻ ഉണ്ടായ ശേഷം (50 വയസിന് ശേഷം).


സന്യാസം
പൗത്രന്റെ വിവാഹത്തിന് ശേഷം (75 വയസിന് ശേഷം).


അന്ത്യേഷ്ടി
ശവസംസ്‌കാരം.


ഇവയിൽ ചില ഭേദങ്ങളും നിലവിലുണ്ട്.വേദാധ്യയനത്തിനും സമാവർത്തനത്തിനും മദ്ധ്യേ കേശാന്തം എന്നൊരു സംസ്കാരവും വിവാഹത്തിനുശേഷം അതിന്റെ തന്നെ ഭാഗമായ വിവാഹാഗ്നിചയനം എന്നൊരു സംസ്കാരവും ഏർപ്പെടുത്തി വാനപ്രസ്ഥം, സന്യാസം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ഇതെല്ലാം ക്രമേണ വന്നുകൂടിയവയാണ്.വാനപ്രസ്ഥവും സന്യാസവും ദ്വിജന്മാർ ക്രമേണ ഒഴിവാക്കിയതാണ്. സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടു എന്ന തോന്നലുണ്ടാകാതിരിക്കാനും ഗൃഹകലഹങ്ങൾ ഉണ്ടാകാതിരിക്കാനും വാനപ്രസ്ഥവും സന്യാസവും സഹായകരമാണ്. മൃത്യുവിൻറെ വേർപാട് ദുഃഖം ലഘൂകരിക്കാൻ സന്യാസം വളരെ പ്രയോജനമാണ്. സംസ്കാരങ്ങൾ മനുഷ്യന്റെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ജീവിതത്തെ ക്രമപ്പെടുത്തുന്നു.


എല്ലാവരും ഇവ ആചരിക്കാറുണ്ട്.ചില ഏറ്റക്കുറച്ചിലും വ്യതാസങ്ങളും ഉണ്ടെന്നേ ഉള്ളൂ. ചാതുർവർണ്യം ,ചതുരാശ്രമങ്ങൾ ,സംസ്കാരങ്ങൾ എന്നിവയിൽ നിന്ന് മനുഷ്യവർഗത്തിനു ഒഴിഞ്ഞു നിൽക്കാൻ കഴിയുകയില്ല.ഭക്ഷണം കഴിക്കാതെ ജീവിക്കാൻ പറ്റുമോ? ചിലർ കൈ കൊണ്ട് ചോറുരുട്ടിയുണ്ണും.ചിലർ കത്തിയും മുള്ളും കൊണ്ട് റൊട്ടിയും മാംസവും മുറിച്ചുതിന്നും.ചിലർ കമ്പുകൾ കൊണ്ട് തട്ടിത്തെറിപ്പിച്ചു ചോറും മീനും വായിലാക്കും.എല്ലാവരും ഭക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് പോലെയാണ് വർണാശ്രമസംസ്കാരങ്ങളും. ശ്രദ്ധിക്കുക “വര്ണാശ്രമധർമ്മങ്ങൾ” എന്നാണ് പറഞ്ഞത്. അപ്പോൾ പ്രാചീനർ ഉണ്ടാക്കിയ സംവിധാനത്തിൽ ആചാരങ്ങളും സംസ്കാരവും അവർ വേർപെടുത്തി സൂക്ഷിച്ചിരുന്നു എന്ന് മാത്രമല്ല ആചാരങ്ങളും വ്യത്യസ്തമാണ്. ഇങ്ങനെ വിവേചനത്തെ അടിസ്ഥാനപ്പെടുത്തി ഉള്ള ഉപദേശങ്ങളിൽ ഏത് കൊള്ളണം ഏത് തള്ളണം എന്നത് ശ്രമകരമാണ്.


ഈ സംസ്കാരങ്ങൾ ക്രമപ്പെടുത്തിയിട്ടുണ്ട്.ഗൃഹ്യസൂത്രങ്ങളെയും മറ്റും അടിസ്ഥാനമാക്കി "സംസ്കാരവിധി" എന്നൊരു പുസ്തകം സ്വാമി ദയാനന്ദസരസ്വതി രചിച്ചിട്ടുണ്ട്. ജാതിമതഭേദമെന്യേ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണത്.


ഇവയൊക്കെ കൂടാതെ നിരവധി ആചാരങ്ങളും ഉത്സവങ്ങളും ഉണ്ട്. ഇവയിൽ ഏറിയ പങ്കും അനാചാരങ്ങളും ദുരാചാരങ്ങളുമാണ്. ദൈവങ്ങളെ എഴുന്നള്ളിച്ചു കൊണ്ട് നടന്നു പിച്ച തെണ്ടുക, കാവടി തുള്ളുക , കോലം കെട്ടി തുള്ളുക ,ശൂലം കുത്തുക ,ഗരുഡൻതൂക്കം , ഇവയെല്ലാം പ്രാചീന കലകളുടെ പേരിൽ പോലും അംഗീകരിക്കാനാകാത്ത പ്രാകൃത സമ്പ്രദായങ്ങളാണ്. പരിഷ്‌കൃതരായ ആളുകൾ ഇവയൊന്നും ചെയ്തുകൂടാത്തതാണ്. പക്ഷെ എന്തുചെയ്യാം അവിദ്യയും അജ്ഞാനവും കൊടികുത്തിവാഴുന്നു. പോത്തിന്റെ ചെവിയിൽ വേദമോതിയിട്ടു എന്തുകാര്യം?


ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉത്സവങ്ങളും വേണം.എന്നാൽ അവക്ക് ധാർമിക മൂല്യങ്ങളിൽ ഊന്നിയ നിയമങ്ങൾ ഉണ്ടാക്കുകയും വേണം. ഇവയിൽ ചില ഭേദങ്ങളും നിലവിലുണ്ട്. വേദാധ്യയനത്തിനും സമാവർത്തനത്തിനും മദ്ധ്യേ കേശാന്തം എന്നൊരു സംസ്കാരവും വിവാഹത്തിനുശേഷം അതിൻ്റെ തന്നെ ഭാഗമായ വിവാഹാഗ്നിചയനം എന്നൊരു സംസ്കാരവും ഏർപ്പെടുത്തി വാനപ്രസ്ഥം , സന്യാസം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.ഇതെല്ലാം ക്രമേണ വന്നുകൂടിയവയാണ്.വാനപ്രസ്ഥവും സന്യാസവും ദ്വിജന്മാർ ക്രമേണ ഒഴിവാക്കിയതാണ്.സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടു എന്ന തോന്നലുണ്ടാകാതിരിക്കാനും ഗൃഹകലഹങ്ങൾ ഉണ്ടാകാതിരിക്കാനും വാനപ്രസ്ഥവും സന്യാസവും സഹായകരമാണ്. മൃത്യുവിൻറെ വേർപാട് ദുഃഖം ലഘൂകരിക്കാൻ സന്യാസം വളരെ പ്രയോജനമാണ്. സംസ്കാരങ്ങൾ മനുഷ്യൻറെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ജീവിതത്തെ ക്രമപ്പെടുത്തുന്നു.



ഗൃഹസ്ഥാശ്രമി എല്ലാ ദിവസവും ചെയ്യേണ്ടത് എന്ന് ഋഷിമാർ ചിട്ടപ്പെടുത്തിയ ചില ആചാരങ്ങളുണ്ട്. ഇവ പലതും ആധുനിക കാലത്ത് അപ്രായോഗികം എന്ന് കരുതാം. എന്നാൽ മനുഷ്യനെ സംസ്കരിച്ചു അവനിൽ നന്മ എന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ നിത്യനൈമിത്തിക കർമ്മങ്ങൾ ആവശ്യമായി വരും.


പഞ്ചമഹായജ്ഞങ്ങൾ എന്ന പേരിലാണ് നിത്യവും ചെയ്യേണ്ട നിത്യകര്മങ്ങളായ ഇവ അറിയപ്പെടുന്നത്.



ബ്രഹ്മയജ്ഞം


ദേവയജ്ഞം


പിതൃയജ്ഞം


ബലിവൈശ്യദേവയജ്ഞം


അതിഥിയജ്ഞം


ബ്രഹ്മയജ്ഞം പ്രാതഃസന്ധ്യയിലും സായംസന്ധ്യയിലും നാം ഈശ്വരനെ ധ്യാനിക്കാറുണ്ടല്ലോ.അത് തന്നെയാണ് ബ്രഹ്മയജ്ഞം .ഈശ്വരപ്രാര്ഥനയോടൊപ്പം ധർമഗ്രന്ഥങ്ങളുടെ സ്വാദ്ധ്യായവും ചെയ്യേണ്ടതാണ്. വൈദികഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ള ഈ പ്രാചീനവിധി പൊടിതട്ടിയെടുത്തു മഹർഷി ദയാനന്ദസരസ്വതി ഒരു പ്രാർത്ഥനാവിധി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പ്രാചീന സന്ധ്യോപാസന എന്നാണ് ഇതിൻറെ പേര്.



ആചമനം


അംഗസ്പർശനം


സപ്താവ്യാഹൃതികൾ


പ്രാണായാമം


മനസാപരിക്രമണം


ഗായത്രി


നമസ്കാരം



വേദബന്ധുശർമ്മ എഴുതിയ "സന്ധ്യയും അഗ്നിഹോത്രവും" എന്ന പുസ്തകത്തിൽ ഇവ മലയാളത്തിൽ വിശദീകരിച്ചിട്ടുണ്ട്. ഈ പുസ്തകം ഇപ്പോൾ വിപണിയിൽ ലഭ്യമല്ല. ആചാര്യ നരേന്ദ്രഭൂഷൺ രചിച്ച ഉപാസന എന്ന പുസ്തകമാണ് ഈ പ്രാർത്ഥന മലയാളികൾക്ക് സുപരിചിതമാക്കിയത്.ഇക്കാലത്ത് വേദപഠനത്തെ സാർവത്രികവും ജനകീയവുമായി നിർവഹിച്ചുപോരുന്ന പ്രശസ്തനും തപസ്വിയുമായ ആചാര്യനുമാണ് ആചാര്യശ്രീ രാജേഷ്. അദ്ദേഹം സാരഥ്യം വഹിക്കുന്ന സ്ഥാപനമായ കെ.വി.ആർ.എഫ്. ഫൗണ്ടേഷനും ഉപാസന എന്ന പേരിൽ സന്ധ്യോപാസന പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്. സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ച ആര്യസമാജവും സന്ധ്യോപാസനയും അഗ്നിഹോത്രവും എന്ന പേരിൽ സ്വാമിയുടെ ഗ്രന്ഥങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. സന്ധ്യോപാസനയുടെ പഠനത്തിന് ഏത് ഗ്രന്ഥവും ഉപയോഗിക്കാം. ഋഷിമാർ കോപ്പിറൈറ്റ് , ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് , പുസ്തകം വില്പന തുടങ്ങിയവയിൽ വിശ്വസിച്ചിരുന്നില്ല എന്ന പരമാർത്ഥം മനസിലാക്കിയാൽ ഈ പല ഗ്രന്ഥങ്ങളിലും ഉള്ള ആശയങ്ങൾ ഒന്നു തന്നെ എന്നും മഹർഷി ദയാനന്ദ സരസ്വതി കൊളുത്തിയ തീപ്പൊരി ആണ് മഹദ്വ്യക്തികളായി പരിണമിക്കാൻ ആചാര്യന്മാരെ സഹായിച്ചിരിക്കുന്നത് എന്നും മനസിലാക്കാൻ സാധിക്കും.



ഈശ്വരോപാസനക്ക് ഉള്ള മാപ്പ് മാത്രമാണ് പുസ്തകങ്ങൾ. വിദ്യാഭ്യാസം ഗുരുവിൽ നിന്നാണ് നേടേണ്ടത്. വിദ്യാലയങ്ങളിൽ നടക്കുന്നതും അത് തന്നെയാണ്. സ്മാർട്ട്ക്ലാസ്റൂമും ബൈജൂസ്‌ ആപ്പും മറ്റും വിദ്യാഭ്യാസത്തിന് സഹായിക്കുന്ന സഹായകഘടകങ്ങൾ (accessories) മാത്രം.


ശരീരത്തിന് വ്യായാമം ചെയ്യുന്നത് പോലെ ആത്മാവിനെ ശക്തമാക്കുന്നത് ബ്രഹ്മയജ്ഞം എന്ന പ്രക്രിയയിലൂടെയാണ്.ജീവാത്മാവ് ഈശ്വരനുമായി സംവദിക്കുന്ന പ്രക്രിയയാണ് ഉപാസന.ഈശ്വരനും ഭക്തനും ഇടയിൽ മറ്റൊരാൾ ആവശ്യമില്ലാത്തത് കൊണ്ട് ഉപാസന എന്നത് കൊണ്ട് അടുത്ത് ഇരിക്കുക (ജീവാത്മാവ് ഈശ്വരന്റെ അടുത്ത്) എന്നതാണ് ലക്ഷ്യമാക്കുന്നത്.ജ്ഞാനം ജീവാത്മാവിന് ലഭിക്കുന്ന ഈശ്വരനിൽ നിന്ന് നേരിട്ടാണ്.പവിത്രമായ ഉപാസനയുടെ ഫലമാണ് ഇത്.


ധാർമികഗ്രന്ഥങ്ങളുടെ പഠനമാണ് സ്വാദ്ധ്യായം. സ്വാദ്ധ്യായം ബ്രഹ്മയജ്ഞത്തിലെ ഒരംഗമാണ്.അതിനാൽ നിത്യവും ധർമഗ്രന്ഥങ്ങളുടെ പാരായണം ഗൃഹസ്ഥാശ്രമി ചെയ്യേണ്ടതാണ്.പരിഷ്‌കാരമുള്ള മനസുണ്ടാവാൻ മറ്റൊരു വഴിയില്ല .നോവലും സാഹിത്യവും പോലെയുള്ള കുഗ്രന്ഥങ്ങൾ വായിച്ചാൽ മനസ്സു കാടുകയറി വൈകൃതനായി പോകുകയും സാംസ്കാരിക നിലവാരം അധഃപതിക്കുകയും ചെയ്യും.പരിഷ്കാരത്തിൻ്റെ ഒരു വ്യാജപുറം മോടി മാത്രമുണ്ടാകും.


അന്തരീക്ഷശുദ്ധി ,മനഃശുദ്ധി , ദുഃഖനിവാരണം , രക്ഷസ്സുകളെ (കൃമികീടങ്ങളെ) ഇല്ലാതാക്കൽ എന്നിവക്ക് നടത്തുന്ന ഹോമമാണ് ദേവയജ്ഞം.ആയുർവേദമരുന്നുകൾ നെയ്യോടൊപ്പം ഹോമതീയിൽ മന്ത്രോച്ചാരണത്തോടെ ഇടുന്നതിനാൽ അവ വാതകരൂപത്തിലേക്ക് പരിണമിച്ചു വീടിന്റെ അന്തരീക്ഷം ശുദ്ധമാക്കും.


കാക്ക ,ഉറുമ്പ് തുടങ്ങിയവ നമ്മെ സഹായിക്കുന്ന ജീവികളാണ്.അഴുക്കുകൾ തിന്ന് തീർത്തു പരിസരം അവ ശുദ്ധമാക്കുന്നു.എല്ലാ ജീവികളോടും സ്നേഹഭാവത്തിൽ പെരുമാറി അവക്ക് ആഹാരം നൽകി സംരക്ഷിക്കുന്നതിന് ഭൂതയജ്ഞം എന്ന് വിളിക്കുന്നു.ബാലിവൈശ്വദേവയജ്ഞം എന്ന പേര് കൂടി ഇവക്കുണ്ട്.ഭൂതദയ എന്നത് ഹിന്ദുക്കളുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. അത് അധികമായി തുളുമ്പി പോകുന്ന അവസ്ഥയിലാണ് മൃഗങ്ങളെ ദ്രോഹിക്കുന്ന ദുഷ്ടന്മാരായ മനുഷ്യരെ മനുഷ്യർ ദേഹോപദ്രവം വടക്കേ ഇന്ത്യയിലും മറ്റും ഏൽപ്പിക്കുന്നത്.


മാതാപിതാക്കൾ ,ഗുരുക്കന്മാർ തുടങ്ങി പൂജനീയരായവരെ ശ്രദ്ധയോടെ പരിചരിക്കുന്നതാണു പിതൃയജ്ഞം.രക്ഷിക്കുന്നവരാണ് പിതൃക്കൾ.ഇവർ അഞ്ചുതരമുണ്ട്.മാതാപിതാക്കൾ ,അധ്യാപകർ ,പ്രധാനഗുരു, ഭക്ഷണം നല്കുന്നയാൾ , ഭയത്തിൽ നിന്ന് വിമോചിപ്പിക്കുന്നയാൾ , ഇവരഞ്ചു പേരുമാണ് പിതൃക്കൾ.ഇവരെ ശ്രദ്ധയോടെ പരിചരിക്കണം.ശ്രദ്ധയോടെ ചെയ്യുന്നതാണ് ശ്രാദ്ധം.ജീവിച്ചിരിക്കുമ്പോൾ ശ്രദ്ധയോടെ പരിചരിക്കണം.മരിച്ചതിന് ശേഷം ശവദാഹം ചെയ്‌താൽ മതി.മരിച്ചവരുടെ ജഡം സംസ്കരിച്ചില്ലെങ്കിൽ ചീഞ്ഞുനാറി ജീവിച്ചിരിക്കുന്നവർക്ക് ദുരിതം ഉണ്ടാക്കും.അത് കൊണ്ട് അവയെ ഫ്രീസറിൽ വെക്കാതെ എത്രയും പെട്ടെന്ന് സംസ്കരിക്കണം.


മുൻകൂട്ടി അറിയിക്കാതെ തീയതി (തിഥി) നോക്കാതെ എത്തുന്ന ധാർമ്മികനും വിദ്വാനും സത്സ്വഭാവിയും സദാചാരിയും സത്യോപദേഷ്ടാവുമാണ് അതിഥി.അവരെ ആദരിച്ചു സല്കരിക്കണം.അതാണ് അതിഥിയജ്ഞം.ദുഷ്ടന്മാരായ ബ്രിട്ടീഷുകാർ ഒരിക്കലും ഭാരതത്തിൻറെ അതിഥികൾ ആയിരുന്നില്ല.വിദേശികളെ അതിഥിപൂജ ചെയ്യാതെ ആയുധപ്രയോഗം ചെയ്തു വിടാഞ്ഞതിനാലാണ് ഭാരതം ഇന്നത്തെ സ്ഥിതിയിൽ ആയത്.


ഈ അഞ്ചുമാണ് ഗൃഹസ്ഥന്റെ പഞ്ചമഹായജ്ഞങ്ങൾ.
ഉത്സവങ്ങൾ

ഉത്സവത്തിന് ജലം , പൂക്കളിലെ തേൻ എന്നൊക്കെയാണ് അർഥം. ജീവിതത്തെ നിലനിർത്തുന്നതും മധുരം പകരുന്നതുമൊക്കെയാണ് ഉത്സവങ്ങൾ. ഉത്സവങ്ങളെ പ്രാദേശികം , ദേശീയം , വൈദേശികം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം.ദേവാലയങ്ങളെ കേന്ദ്രീകരിച്ചു നടത്തുന്നത് പ്രാദേശികം.ദേശമെങ്ങും കൊണ്ടാടുന്നത് ദേശീയം.ഓണം , ശ്രാവണി (ദീപാവലി), നവരാത്രി ,ശിവരാത്രി , സംക്രമങ്ങൾ മുതലായവ ദേശീയോത്സവമാണ്‌. ഇവ മിക്കവാറും ഋതുമാറ്റം , വിളവെടുപ്പ് , സംവത്സരാരംഭം തുടങ്ങി ജനജീവിതവുമായി ബന്ധപ്പെട്ട ദിവസങ്ങളിലാണ് ആചരിക്കുന്നത്.കാലാവസ്ഥക്ക് യോജിച്ച പഴങ്ങൾ , ധാന്യങ്ങൾ , കരിമ്പ് മുതലായവ ആഹാരത്തിൽ ഉൾപ്പെടുത്തിയാണ് ഇവ ആചരിക്കുന്നത്. ചാമ , എള്ള് ,തിന തുടങ്ങിയ ധാന്യങ്ങൾ ശരീരത്തിന് പ്രതിരോധശക്തി നൽകുന്നു.അതിനാൽ അത് ചടങ്ങും ആചാരവുമാക്കി.പൊങ്കലിന് കരിമ്പും ഓണത്തിന് നേന്ത്രക്കായും പ്രധാനമാണ്.ദീപാവലിക്ക് മധുരപലഹാരങ്ങൾ ,പുതുവസ്ത്രങ്ങൾ എന്നിവ പ്രധാനം.ദീപാവലി ഭാരതത്തിലെ സാമ്പത്തിക വർഷം കുറിക്കുന്നതായിരുന്നു. ക്രിസ്മസ് ,ബക്രീദ് , വാലന്റൈൻസ് ഡേ , ന്യൂ ഇയർ, ഹാലോവീൻ , ഈസ്റ്റർ , ഈദ് ഉൾ ഫിത്ർ തുടങ്ങിയവയാണ് വൈദേശിക ഉത്സവങ്ങൾ. വിദേശികളുമായി ഉള്ള സമ്പർക്കത്തിൽ ഭാരതത്തിൽ വന്നുചേർന്നതും എന്നാൽ ഇന്ന് പ്രചലിതമായതുമാണ് ഈ ഉത്സവങ്ങൾ. ഇവയുടെ ലക്ഷ്യവും മറ്റൊന്നല്ല.


പ്രാദേശിക ഉത്സവങ്ങൾ വർഷം തോറും നടന്നുവന്നത് പ്രദേശങ്ങളിലെ വാണിജ്യമേളകൾ കൂടിയായിരുന്നു.കലാവിരുന്നും മറ്റും ഉത്സവങ്ങൾക്ക് നിറപ്പകിട്ട് നൽകുന്നുണ്ട്. എന്നാലും കൂടുതൽ ഇരുട്ടും കുറച്ചു വെളിച്ചവും എന്നീ മട്ടിൽ ഉത്സവങ്ങൾ മാറിയിട്ടുണ്ട്. മഹാപുരുഷന്മാരുടെ ജന്മനാൾ ദേശീയോത്സവമായി ആചരിക്കാറുണ്ട്.രാമനവമി ,ജന്മാഷ്ടമി ,ഗാന്ധിജയന്തി, ശ്രീനാരായണഗുരു ജയന്തി, ക്രിസ്മസ് എന്നിവ ഉദാഹരണം. അന്ന് അവരുടെ അപദാനങ്ങൾ കീർത്തിക്കുകയും സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും വേണം.


ചരമദിനങ്ങൾ ആചരിക്കുന്ന പതിവ് ഭാരതീയമല്ല. സമാധിമണ്ഡപങ്ങളും ശവകുടീരങ്ങളും പണിതുയർത്തുന്ന രീതി ആര്ഷഭാരതത്തിൽ ഉണ്ടായിരുന്നതല്ല. വിദേശികളുമായ ചങ്ങാത്തത്തിൽ കിട്ടിയവയാണ് ഈ രീതികൾ. ജനനമോ , മരണമോ അല്ല ജീവിതം ഒരു ഉത്സവമായി അതിന്റെ മഹത്ത്വം മനസ്സിലാക്കി ആഘോഷിക്കുക എന്നതാണ് ആർഷസന്ദേശം.

Comments

Popular posts from this blog

ധർമം - Chapter 5 - Hindu Dharma Parichaya

ധർമഗ്രന്ഥമായ വേദം - Chapter 3 - Vedas - Hindu Dharma Parichaya