ധർമഗ്രന്ഥമായ വേദം - Chapter 3 - Vedas - Hindu Dharma Parichaya

വേദമെന്നാൽ അറിവെന്നാണ് അർത്ഥം.വേദങ്ങൾ നാലാണ് . ഋഗ്വേദം ,യജുർവേദം ,സാമവേദം ,അഥർവ്വവേദം എന്നിവയാണ് അവ.വേദമെന്നാൽ ബൈബിളോ ഖുറാനോ അല്ല. ചതുർവേദങ്ങൾ മാത്രമാണ് വേദങ്ങൾ.പ്രിന്റിങ് കേരളത്തിൽ വന്നത് ബൈബിൾ പ്രിന്റ് ചെയ്യാനാണ്. അപ്പോൾ നിലവിൽ വൈദികർ എന്നാൽ ചതുർവേദങ്ങൾ പഠിക്കുന്നവർ ആയിരുന്നു. പുതിയ പുസ്തകം മലയാളത്തിൽ തർജ്ജമ മതപ്രചാരണത്തിന് ചെയ്ത ക്രിസ്ത്യൻ പുരോഹിതർ "സത്യവേദപുസ്തകം" എന്നാണ് അവയ്ക്ക് പേരിട്ടത്.അത് കൊണ്ടാണ് മുഖ്യധാരാമാധ്യമങ്ങളിൽ വേദമെന്നാൽ ബൈബിൾ എന്നും വേദപഠനം എന്നാൽ ബൈബിൾ പഠനം എന്നും വൈദികർ എന്നാൽ ബൈബിൾ പഠിച്ചവർ എന്നും നാം കാണുന്നത്.


മനുഷ്യൻ എന്ത് കർമ്മം ചെയ്‌താൽ കുടുംബം, സമുദായം, രാജ്യം ,ലോകം, ഐശ്വര്യം, സമ്പത്സമൃദ്ധിയുമുണ്ടാകുമെന്ന് വേദങ്ങളിൽ പറയുന്നുണ്ട്. ഈശ്വരനെ എങ്ങനെ ഉപാസിക്കണം എന്നതിനെ പറ്റി ഉള്ള വിവരങ്ങൾ ഉണ്ട്.


വേദം ഉണ്ടാക്കിയത് ഈശ്വരനാണ്.എല്ലാ അറിവിന്റെയും ശ്രോതസ്സാണ് വേദങ്ങൾ. മനുഷ്യന് സമാധാനവും ശാന്തിയും കിട്ടാൻ പറഞ്ഞു തന്നതാണ്. അച്ഛനും അമ്മയും മക്കൾക്ക് ഉപദേശങ്ങൾ പറഞ്ഞു കൊടുക്കുന്ന പോലെ മനുഷ്യനന്മക്ക് ഈശ്വരൻ ഉപദേശിച്ചതാണ് വേദങ്ങൾ.


സൃഷ്ടിയുടെ ആദിയിൽ അവ ഉണ്ടായി. മയാചാര്യരുടെ സൂര്യസിദ്ധാന്തം അനുസരിച്ച് 197,29,49,122 വർഷം മുൻപാണത്.നാല് ഋഷിമാരുടെ ശുദ്ധമായ ഹൃദയത്തിലാണ് ഉപദേശിച്ചത് .അഗ്നി ,വായു ,ആദിത്യൻ, അംഗിരസ്സ് എന്നിവരാണ് ആ ഋഷിമാർ.എന്നാൽ നമ്മൾ സ്‌കൂളിൽ ചരിത്രപുസ്തകങ്ങളിൽ പഠിക്കുന്നത് മറ്റൊന്നാണ്.ആര്യനാക്രമണ സിദ്ധാന്തം എന്ന മിത്ത് അനുസരിച്ച് ആര്യന്മാർ എന്ന അധിനിവേശക്കാരുടെ കന്നാലിപാട്ടാണ് വേദങ്ങൾ എന്നതാണ് സർക്കാരുകൾ അംഗീകരിച്ച പാഠപുസ്തകങ്ങളിൽ പഠിപ്പിക്കുന്നത് .Divide & Rule എന്ന ബ്രിട്ടീഷ് അധിനിവേശലക്ഷ്യത്തിന് വേണ്ടി ഒരു കാലത്ത് തയ്യാർ ചെയ്തതാണ് ആര്യനാക്രമണ സിദ്ധാന്തം. മുഗളന്മാർ ഭരിച്ചപ്പോൾ വിഭിന്ന നാട്ടുരാജ്യങ്ങളിൽ ഉള്ള  നാം ഭാരതീയർക്ക് ആര്യനെന്നും ദ്രാവിഡാണെന്നും ഉള്ള ഭേദവും തമ്മിലുള്ള വെറുപ്പും ഇല്ലായിരുന്നു .ഇത് പാകിയത് ബ്രിട്ടീഷുകാരാണ്.


ഈശ്വരൻ എല്ലാ ജീവികളുടേയും ഹൃദയത്തിൽ കുടികൊള്ളുന്നു.ഋഷിമാരുടെ ഹൃദയം പരിശുദ്ധമാണ്.അതിനാലാണ് വേദം ഈശ്വരൻ അവിടെ പ്രകാശിപ്പിച്ചത്.


എല്ലാ സത്യവിദ്യകളുടെയും മൂലം വേദങ്ങളിലാണ് ഉള്ളത്.എല്ലാവർക്കും വേണ്ടിയാണ് വേദങ്ങൾ അരുളിചെയ്തതെന്നു വേദാധികാരനിരൂപണം എന്ന ഗ്രന്ഥത്തിൽ ചട്ടമ്പിസ്വാമികൾ പഠിപ്പിക്കുന്നുണ്ട്.വേദാധ്യയനം മനുഷ്യന് നിര്ബന്ധമാണെന്നാണ് പ്രാചീനഋഷിമാരുടെ അഭിപ്രായം.

പഠിക്കേണ്ട വേദമന്ത്രം


യഥേമാം വാചം കല്യാണീമാവദാനി ജനേഭ്യ: ബ്രഹ്മരാജന്യാഭ്യാങ് ശൂദ്രായ ചാര്യായ ചസ്വായ ചാരണായ ച.പ്രിയോ ദേവാനാം ദക്ഷിണായൈ ദാതുരിഹ ഭൂയാസമയം മേ കാമഃ  സമൃധ്യതാമുപ മാദോ നമതു. 


- യജുർവേദം 26-2         


എപ്രകാരമാണോ , ബ്രാഹ്മണർക്കും ക്ഷത്രിയർക്കും വൈശ്യർക്കും ഉത്തമ ലക്ഷണയുക്തരായ അന്ത്യജർക്കും എല്ലാ മനുഷ്യർക്കും വേണ്ടി ഈ ലോകത്തിൽ ഈ മംഗള പ്രദയായ വാണിയെ വേദവാണിയെ ഉപദേശിച്ചു ഞാൻ തരികയാണ്. ( അത് പോലെ  നിങ്ങളും മറ്റുള്ളവർക്ക് ഉപദേശിച്ചു കൊടുക്കുക) എപ്രകാരമാണോ ഞാൻ ദാനം നൽകുന്നവരുടെ സുസംസർഗത്താൽ വിദ്വാൻമാർക്കും മറ്റും ദാനം ചെയ്യപ്പെടാൻ പ്രീയപ്പെട്ടവനായി  ഭവിക്കുന്നത്.  എൻ്റെ ഈ  അഭിലാഷം അഭിവൃദ്ധിപ്പെടട്ടെ.എനിക്ക് ആ പരോക്ഷ സുഖം പ്രാപ്തമാകട്ടെ.അവ്വിധം നിങ്ങളും സുഖഭൂയിഷ്ഠരാകട്ടെ.   

യുക്തിയും വിശ്വാസവും 


Note: ഈ അദ്ധ്യായത്തിൽ ഉള്ള ആശയങ്ങളിൽ ചിലയിടത്തു യുക്തിബോധം ചോദ്യം ചെയ്യപ്പെടാം. ഉദാഹരണത്തിന് വേദങ്ങൾ 4 ഋഷിമാരുടെ ഹൃദയത്തിൽ പ്രകാശിപ്പിക്കപ്പെട്ടു എന്ന ഭാഗം. അതിന്റെ കാലയളവ് വർഷങ്ങളിൽ രേഖപ്പെടുത്തിയത്. സാധകന് ഇവിടെ തനിക്ക് യുക്തമായത് സ്വീകരിക്കാം. ആര്യനാക്രമണസിദ്ധാന്തം വിവാദപരമായ ഒരു വിഷയമാണ്. ഈ തിയറിക്ക് രണ്ടു പക്ഷങ്ങളുണ്ട്. രണ്ടു കൂട്ടർക്കും തങ്ങളുടേതായ വാദങ്ങളും തെളിവുകളും ഉണ്ട്. 

അഭ്യാസം 

1. വേദങ്ങൾ എത്ര എണ്ണമുണ്ട് ?

2. എന്താണ് വേദം എന്ന പദത്തിന്റെ അർഥം?

3. ബൈബിൾ വേദമാണോ ?

4. ക്രിസ്ത്യൻ പാതിരിമാരും മെത്രാന്മാരും വൈദികരാണോ ?

5. വേദങ്ങളിൽ എന്തൊക്കെ അറിവുകളാണ് ഉള്ളത് ?

6. വേദസംഹിതകളുടെ പേര് പറയാമോ ?

7. ആരാണ് വേദം ഉണ്ടാക്കിയത് ?

8 . എന്തിനാണ് വേദങ്ങൾ ഉണ്ടാക്കിയത് ?

9. വേദങ്ങൾ ആദ്യമായി ദർശിച്ച ആ നാല് ഋഷിമാരുടെ പേരുകൾ പറയാമോ?

10. എന്തിനാണ് ഈശ്വരൻ വേദങ്ങൾ ഋഷിമാരുടെ ഹൃദയങ്ങളിൽ പ്രകാശിപ്പിച്ചത്?

11. എല്ലാവർക്കും വേണ്ടിയാണ് വേദങ്ങൾ അരുളിചെയ്തതെന്നു ചട്ടമ്പിസ്വാമികളുടെ ഏത് ഗ്രന്ഥത്തിലാണ് ഉള്ളത് ?

12. മന്ത്രം ഉറക്കെ ചൊല്ലുക 

യഥേമാം വാചം കല്യാണീമാവദാനി ജനേഭ്യഃ

ബ്രഹ്മരാജന്യാഭ്യാ (ങ്) ശൂദ്രായ ചാര്യായ ച സ്വായ ചാരണായ


Comments

Popular posts from this blog

ധർമം - Chapter 5 - Hindu Dharma Parichaya

ഭാരതീയ സംസ്കാരവും ആചാരങ്ങളും - Chapter 9 - Hindu Dharma Parichaya