ധർമഗ്രന്ഥമായ വേദം - Chapter 3 - Vedas - Hindu Dharma Parichaya
വേദമെന്നാൽ അറിവെന്നാണ് അർത്ഥം.വേദങ്ങൾ നാലാണ് . ഋഗ്വേദം ,യജുർവേദം ,സാമവേദം ,അഥർവ്വവേദം എന്നിവയാണ് അവ.വേദമെന്നാൽ ബൈബിളോ ഖുറാനോ അല്ല. ചതുർവേദങ്ങൾ മാത്രമാണ് വേദങ്ങൾ.പ്രിന്റിങ് കേരളത്തിൽ വന്നത് ബൈബിൾ പ്രിന്റ് ചെയ്യാനാണ്. അപ്പോൾ നിലവിൽ വൈദികർ എന്നാൽ ചതുർവേദങ്ങൾ പഠിക്കുന്നവർ ആയിരുന്നു. പുതിയ പുസ്തകം മലയാളത്തിൽ തർജ്ജമ മതപ്രചാരണത്തിന് ചെയ്ത ക്രിസ്ത്യൻ പുരോഹിതർ "സത്യവേദപുസ്തകം" എന്നാണ് അവയ്ക്ക് പേരിട്ടത്.അത് കൊണ്ടാണ് മുഖ്യധാരാമാധ്യമങ്ങളിൽ വേദമെന്നാൽ ബൈബിൾ എന്നും വേദപഠനം എന്നാൽ ബൈബിൾ പഠനം എന്നും വൈദികർ എന്നാൽ ബൈബിൾ പഠിച്ചവർ എന്നും നാം കാണുന്നത്. മനുഷ്യൻ എന്ത് കർമ്മം ചെയ്‌താൽ കുടുംബം, സമുദായം, രാജ്യം ,ലോകം, ഐശ്വര്യം, സമ്പത്സമൃദ്ധിയുമുണ്ടാകുമെന്ന് വേദങ്ങളിൽ പറയുന്നുണ്ട്. ഈശ്വരനെ എങ്ങനെ ഉപാസിക്കണം എന്നതിനെ പറ്റി ഉള്ള വിവരങ്ങൾ ഉണ്ട്. വേദം ഉണ്ടാക്കിയത് ഈശ്വരനാണ്.എല്ലാ അറിവിന്റെയും ശ്രോതസ്സാണ് വേദങ്ങൾ. മനുഷ്യന് സമാധാനവും ശാന്തിയും കിട്ടാൻ പറഞ്ഞു തന്നതാണ്. അച്ഛനും അമ്മയും മക്കൾക്ക് ഉപദേശങ്ങൾ പറഞ്ഞു കൊടുക്കുന്ന പോലെ മനുഷ്യനന്മക്ക് ഈശ്വരൻ ഉപദേശിച്ചതാണ് വേദങ്ങൾ. സൃഷ്ടിയുടെ ആദിയിൽ അവ ഉണ്ടായി. മയാച...