ഈശ്വരൻ മതങ്ങളിൽ - Ishvara in Religion - Chapter 2 - Hindu Dharma Parichaya

 സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, സമുദ്രം തുടങ്ങിയ വസ്തുക്കൾ സൃഷ്ടിച്ചത് ഈശ്വരനാണ് എന്താണ് ആസ്തികരുടെ വിശ്വാസം. കാരണം ഇത്രവും complex ആയ സൃഷ്ടികൾ  സൃഷ്ടിക്കാൻ തക്ക വൈഭവം മനുഷ്യർക്കോ മറ്റു ജീവികൾക്കോ ഉണ്ടാകാൻ സാധ്യതയില്ല  


ഈശ്വരൻ സര്വവ്യാപിയാണ്.രൂപമില്ല. ശരീരമില്ല.അത് കൊണ്ട് നമുക്ക് കണ്ണ് കൊണ്ട് കാണാൻ പറ്റില്ല.നമ്മുടെ ഉള്ളിലും പുറത്തും ,നാലുപാടും ഈശ്വരനുണ്ടെന്ന് എപ്പോഴും ഓർക്കുക.അപ്പോൾ ചീത്ത കാര്യം ചിന്തിക്കാൻ നമുക്ക് പറ്റുമോ ?

ഈശ്വരൻ എന്നാൽ ഈശ, ഐശ്വര്യേ = യ ഇഷ്ട സർവൈശ്വര്യവാന് വര്ത്തതേ സ ഈശ്വര: 

സത്യവിചാരം ,ജ്ഞാനം തുടങ്ങിയ അസംഖ്യം ഐശ്വര്യങ്ങൾ ഉള്ളത് ഈശ്വരനാണ് .


സമര്ഥരിൽ വെച്ച് ശ്രേഷ്ഠനും , തുല്യമായി മറ്റൊന്നില്ലാത്തവനും ആണ് ഈശ്വരൻ. അതിനാലാണ് അദ്ദേഹത്തെ പരമേശ്വരൻ എന്ന് വിളിക്കുന്നത്. ഈശ്വരൻ സർവ്വ അന്തര്യാമി , സർവജ്ഞൻ , സംരക്ഷകൻ ,സംഹാരകൻ , സർവ്വനിയന്താവ്


പഠിക്കേണ്ട വേദമന്ത്രം


ഓം ഈശാ വാസ്യമിദങ് സര്-വം യത്കിഞ്ച ജഗത്യാം ജഗത്. 

തേന ത്യക്തേന ഭുഞ്ജീഥാ മാഗൃധഃ കസ്യ സ്വിദ്ധനമ് .


---> ( ശുക്ല യജുർവേദം 40-1 , ഈശാവാസ്യോപനിഷത്ത് 1)


ഈശ്വരൻ ഈ ജഗത്തിലെല്ലാം ആവസിക്കുന്നു.യാതൊന്ന് ഈ ഗമനശീലമുള്ള ജഗത്തിലുണ്ടോ അതെല്ലാം തന്നെ ഭഗവാൻ നമുക്ക് നല്കിയിരിക്കുന്നതിനെയെല്ലാം സുഖപൂർവ്വം ഉപഭോഗം ചെയ്യുക. ഈ ധനമാരുടേതാണ്. ആരുടേതുമല്ല.അതിനാൽ ആർത്തിയോടെ ഒന്നും ഇച്ഛിക്കരുത് . 


അഭ്യാസം 


1. സൂര്യൻ ,ചന്ദ്രൻ ,നക്ഷത്രങ്ങൾ ,ഭൂമി ഒക്കെ സൃഷ്ടിച്ചത് ആരാണ് ?


2. മനുഷ്യർക്ക് ഇത് പോലെ ഉള്ള സൃഷ്ടികൾ നടത്താൻ സാധിക്കുമോ ?


3. ഈശ്വരന്റെ രൂപം എങ്ങനെയാണ് ?


4. ഈശ്വരൻ എവിടെയാണ് വസിക്കുന്നത് ?


5. കണ്ണ് കൊണ്ട് ഈശ്വരനെ കാണാൻ സാധിക്കുമോ ?


6. നമ്മുടെ ഉള്ളിൽ ഈശ്വരൻ ഉണ്ടോ ?


7. ഈശ്വരനെ ഓർത്തിട്ട് എന്ത് നേടാനാണ് ?


Comments

Popular posts from this blog

ധർമം - Chapter 5 - Hindu Dharma Parichaya

ഭാരതീയ സംസ്കാരവും ആചാരങ്ങളും - Chapter 9 - Hindu Dharma Parichaya

ധർമഗ്രന്ഥമായ വേദം - Chapter 3 - Vedas - Hindu Dharma Parichaya