ഹിന്ദുധര്മപഠനം എന്തിന് ? - Why Learn Hindu Dharma - Chapter 1 - Hindu Dharma Parichaya

ആരാണ് ഹിന്ദു?

സപ്തസിന്ധു എന്ന് വേദമന്ത്രങ്ങളിൽ പറയപ്പെട്ട ഭൂഭാഗത്തെ അറബികൾ പതിനൊന്നാം നൂറ്റാണ്ടിൽ വിളിച്ചിരുന്നത് അൽ-ഹിന്ദ് എന്നായിരുന്നു. ബ്രിട്ടീഷുകാർ അടക്കിഭരിച്ച ഭാരതീയരിൽ മൊഹമ്മദീയരും ക്രൈസ്തവരും അല്ലാത്ത ജനതയെ അവർ ഹിന്ദുക്കൾ എന്നുവിളിച്ചു അവരെ വീണ്ടും പല ജാതികളും ഗോത്രങ്ങളുമായി തിരിച്ചു. ഏതാണ്ട് ഈ അർത്ഥമാണ് ഇന്നും പ്രാബല്യത്തിൽ ഉള്ളത്. ഹിന്ദു എന്നത് മതമല്ല നാടിന്റെ സംസ്കാരമാണ് എന്നും മറ്റുമാണ് നിയമം കൈകാര്യം ചെയ്യുന്ന സുപ്രീം കോടതി അരുളി ചെയ്യുന്നത്.

എന്തിനാണ് ധർമപഠനം?


സൺ‌ഡേ സ്‌കൂൾ / മദ്രസ പോലെ തത്തുല്യ പഠനസംമ്പ്രദായം ഹിന്ദുവിനില്ല. ഗുരുകുലവിദ്യാഭ്യാസ സമ്പ്രദായം ബ്രിട്ടീഷുകാർ നിർത്തലാക്കിയതിനു ശേഷം പിന്നെ പുനരുജ്ജീവിപ്പിക്കാൻ പലരും ശ്രമിച്ചിട്ടും പരാജയപ്പെടുകയാണ് ഉണ്ടായത്. മതവിദ്യാഭ്യാസം ഇല്ലാത്ത ഹിന്ദു പൊതുവെ മതസഹിഷ്ണുതയിൽ ഒന്നാമനായി വന്നു. മതപഠനം സ്വതന്ത്രചിന്തയെ ഇല്ലായ്‌മ
ചെയ്യും. യുക്തിസഹമായി ചിന്തിക്കുന്നത് പോയിട്ട് ചിന്താശേഷിയുടെ പവർഹൗസ് ആയ ഒരു മനുഷ്യനെ മതത്തിന്റെ അടിമയും പുരോഹിതന്മാർക്ക് പണം കൊടുക്കാനുള്ള യന്ത്രമാക്കി മാറ്റുക എന്നതാണ് മതപഠനത്തിന്റെ അടിസ്ഥാനലക്ഷ്യം. ഇത് ചെറുപ്പത്തിലേ മയക്കുമരുന്ന് പോലെ പിഞ്ചുകുട്ടികളിൽ അടിച്ചേൽപ്പിക്കുകയാൽ മുതിർന്നാലും ഈ അടിമത്വത്തിൽ നിന്ന് രക്ഷ നേടാൻ സ്വല്പം പ്രയാസമാണ്.

Knowledge Liberates! അറിവ് സ്വാതന്ത്രം നൽകും. അതിനാൽ അറിവ് നേടാൻ ഋഷിമാരുടെയും യോഗിവര്യന്മാരുടെയും അഭിപ്രായങ്ങൾ (മതം) കേൾക്കുക, അറിയുക അവയെ ഇഴകീറി യുക്തിബോധത്താൽ പരീക്ഷിച്ചു തിരിച്ചറിഞ്ഞു കൊള്ളേണ്ടത് ഉൾകൊള്ളാനും തള്ളേണ്ടത് ഉപേക്ഷിക്കാനും ഒരുവൻ തയാറാകണം.

ഹിന്ദുയിസം, സനാതന ധർമ്മം, വൈദിക ധർമ്മം

ഹിന്ദുമതം (Hinduism) എന്നാൽ ഭാരതീയമായ ജീവിതരീതി, സംസ്കാരം. സനാതനധർമ്മം എന്നതാണ് കൂടുതൽ യോജിക്കുന്ന പേര്. വേദത്തിൽ അധിഷ്ഠിതമായതിനാൽ വൈദിക ധർമ്മം എന്ന പേര് ഉപയോഗിക്കാമെങ്കിലും അത് സാർവ്വജനീനമല്ല. വൈഷ്ണവമതം, ശൈവമതം, ശാക്തേയം തുടങ്ങിയ താന്ത്രികാചാരങ്ങൾ, അദ്വൈതമതം തുടങ്ങി അനേകം മതങ്ങളും തമ്മിൽ ചേരാത്ത സിദ്ധാന്തങ്ങളും കാഴ്ചപ്പാടുകളും സമന്വയിക്കുന്നത് സനാതന ധർമ്മത്തിൽ കാണാം.

ശ്രീനാരായണഗുരു , ചട്ടമ്പിസ്വാമികൾ തുടങ്ങിയ ആചാര്യന്മാർ ദ്രാവിഡദേശത്തും വടക്ക് സ്വാമി ദയാനന്ദ സരസ്വതി ,സ്വാമി വിവേകാന്ദൻ , അരവിന്ദമഹര്ഷി എന്നീ ആധുനികർ ധർമ്മത്തെ പരിഷ്കരിച്ചു തിന്മകളിൽ നിന്ന് മോചിപ്പിച്ചു. വേദങ്ങൾ, ഉപനിഷത്തുക്കൾ, സ്‌മൃതികൾ , ഇതിഹാസങ്ങൾ, ഋഷികൃതഗ്രന്ഥങ്ങൾ എന്നിവ ധർമപഠനത്തിന് പ്രധാനമാണ്. ചതുരാശ്രമങ്ങൾ, വിവാഹം,അന്ത്യേഷ്ടി തുടങ്ങി ഷോഡശസംസ്കാരങ്ങൾ എന്ന

പേരിൽ 16 സംസ്കാരങ്ങൾ, ഉത്സവങ്ങൾ ,ക്ഷേത്രങ്ങൾ , തീർത്ഥയാത്ര തുടങ്ങി സനാതന ധർമത്തിൽ നിരവധികർമങ്ങൾ ജനങ്ങൾ അനുഷ്ഠിക്കുന്നു.

സനാതനം എന്നാൽ എന്നും നിലനിൽക്കുന്നത്. ധർമ്മം എന്നാൽ ചെയ്യേണ്ട നല്ല പ്രവർത്തി (cosmic law). സത്യം, ധർമ്മം, അഹിംസ, ബ്രഹ്മചര്യം എന്നിവയിൽ അധിഷ്ഠിതമാണ് ഭാരതീയ ജീവിതരീതി.അതിനെ സനാതന ധർമ്മമെന്ന് വിവക്ഷിക്കാവുന്നതാണ്. ഇത് ഒരു പ്രത്യേക മതമല്ല.അന്യോന്യം യോജിക്കാത്ത അനേകം ആശയങ്ങൾ കൊണ്ട് നടക്കുന്ന ആളുകൾ തമ്മിൽ സഹിഷ്ണുതയോടെ അന്യോന്യം ദ്വേഷിക്കാതെ നിലകൊള്ളുന്നത് ഇതിന്റെ സ്രോതസ്സിൽ നന്മ ഉള്ളത് കൊണ്ട് മാത്രമാണ്.

സത്യമെന്നത് പാലിക്കാൻ പ്രയാസമുളളതും നാം എപ്പോഴും പാലിക്കേണ്ടതുമാണ്.മനസ്സിലും വാക്കിലും പ്രവൃത്തിയിലും ഒരേ ആശയമാണ് ഉള്ളത് എങ്കിൽ അത് സത്യമായി തീരും.സത്യം ജീവിതത്തിൽ പകർത്തിയ ഋഷിമാർ നടന്ന മണ്ണാണ് ഭാരതം.ഇവിടെ ജനിക്കുന്ന ഓരോ കുട്ടിയും സത്യവാനായാണ് ജനിക്കുന്നത്.അവന്റെ പ്രകൃതത്തിന് വിരുദ്ധമായ കള്ളം പറയാൻ ഉള്ള ശീലം അവന് ചുറ്റുമുള്ള മനുഷ്യരിൽ നിന്ന് ആണ് അവന് പകർന്നു കിട്ടുന്നത്.ഋതവും സത്യവും ഒരുമിച്ച് വരുന്നതാണ്. Rythm എന്ന് സംഗീതത്തിൽ പറയുന്നത് പോലെ പ്രപഞ്ചത്തിൽ ഒരു താളബദ്ധത ഉണ്ട്.സൂര്യൻ എല്ലാ ദിവസവും ഏതാണ്ട് കിഴക്ക് ഭാഗത്ത് ഉദിക്കും. സൂര്യന്റെ കറക്കം കറക്കം അനുസരിച്ചു വസന്തം, ഗ്രീഷ്മം തുടങ്ങിയ ഋതുക്കൾ ഉണ്ടാകുന്നു. കിളികൾ പ്രഭാതത്തിൽ കർമനിരതരാകുന്നു. അത് പോലെ മനുഷ്യനും ധർമ്മം പാലിച്ചു കർമനിരതരാകേണ്ടതാണ്.

മനുഷ്യനും സൂര്യചന്ദ്രൻമാരെ പോലെ ഋതം പാലിച്ചു യജ്ഞം (പരോപകാരം) ചെയ്യേണ്ടതാണ്. യജ്ഞഭാവനയോടെ ത്യാഗഭാവത്തിൽ കർമ്മം ചെയ്യുന്നത് മാത്രമാണ് രക്ഷാമാർഗം.പവിത്രമായ കർമ്മം, പവിത്രമായ ജ്ഞാനം, പവിത്രമായ ഉപാസന. ഇവ അനുഷ്ഠിച്ചു മോക്ഷസുഖം നേടാനാണ് ഓരോ ജീവന്റെയും ആത്യന്തികലക്ഷ്യം. ഹിന്ദുമതം വിവക്ഷിക്കുന്നത് ഇപ്രകാരമാണ്.

മനുര്ഭവ എന്നാണ് നമ്മുടെ വേദങ്ങൾ ഉപദേശികുന്നത്. മനുഷ്യനാകൂ എന്ന് ഉപദേശിക്കുമ്പോൾ അതിന്റെ അർഥം നാമിന്ന് മനുഷ്യനല്ല. മനുസ്യൻറെ സ്വാഭാവിക ഗുണം വിട്ട് മറ്റൊരു ജീവിയായി മാറിയിരിക്കുന്നു. മനുഷ്യരൂപമുളള അസുരനിൽ നിന്ന് ധർമാചരണത്തിലൂടെ പരിണമിച്ചു മാനുഷിക ഗുണങ്ങൾ നേടി മനുഷ്യനാകാനും മനുഷ്യനിൽ നിന്ന് ഉയർന്നു ദിവ്യഗുണമുളള ദേവനാകാനും വേദശാസ്ത്രങ്ങളുടെ പഠനവും ഉത്തമമായ ജീവിതക്രമവും കർമ്മങ്ങളും സഹായിക്കും.

എന്നാൽ ഒരു പുൽകൊടിയേ പോലും ദ്രോഹിക്കാതെ ജീവിക്കുന്നതാണ്.എല്ലാ ജീവികളും ഈശ്വരന്റെ മക്കളാണ് എന്നും മനസിലാക്കുന്ന മനുഷ്യൻ ഹിംസയിൽ ഒരിക്കലും അഭിരമിക്കുകയില്ല.
ധർമജിജ്ഞാസ എന്തിന് ?

ശാന്തിയും സമാധാനത്തോടെ ജീവിച്ചു മരിക്കാൻ മനുഷ്യന് ഒരു മതവും ആവശ്യമില്ല. മതമില്ലാത്ത രാജ്യങ്ങളിൽ ആണ് സംഘർഷങ്ങൾ കുറവുള്ളത്. ഫിൻലൻഡ്‌ , ഐസ്ലൻഡ് , സ്വീഡൻ , ഡെന്മാർക്ക് , നെതർലൻഡ്‌ , ജർമ്മനി , സ്വീഡൻ തുടങ്ങിയ രാജ്യങ്ങളിൽ ഇപ്പോൾ മതശക്തികൾക്ക് ആധിപത്യം കുറവാണ്. ഇന്ന് കാണുന്ന പല പ്രശ്നങ്ങൾക്ക് കാരണം മതങ്ങളും മതതീവ്രവാദവുമാണ്.

വിശ്വാസി➜യാഥാസ്ഥിതികവാദി➜മതമൗലികവാദി ➜മതതീവ്രവാദി➜മതഭീകരവാദി

Comments

Popular posts from this blog

ധർമം - Chapter 5 - Hindu Dharma Parichaya

ഭാരതീയ സംസ്കാരവും ആചാരങ്ങളും - Chapter 9 - Hindu Dharma Parichaya

ധർമഗ്രന്ഥമായ വേദം - Chapter 3 - Vedas - Hindu Dharma Parichaya