Posts

Showing posts from February, 2022

ഗായത്രീമന്ത്രസാധന - Chapter 4 - Hindu Dharma Parichaya

ഗായത്രീമന്ത്രം ഉപനയനസംസ്കാരത്തിൽ യജ്ഞോപവീതം (പൂണൂൽ) നൽകിയതിന് ശേഷം ആചാര്യൻ ഗായത്രി ഉപദേശിക്കുന്നു .ഞങ്ങളുടെ ബുദ്ധിയെ അങ്ങ് പ്രചോദിപ്പിക്കണേ എന്നതാണ് മന്ത്രത്തിന്റെ ആശയം .ഈ മന്ത്രം അനേകം തവണ ജപിക്കാൻ ആചാര്യൻ ഉപദേശിക്കുന്നു.ഈ മന്ത്രം എത്ര തവണ വേണമെങ്കിലും ഏതു സമയത്തും ജപിക്കാം.ഇതിന് ലിഖിതനിയമമോ നിയന്ത്രണമോ ഇല്ല.ഗുരുമന്ത്രം എന്നും സാവിത്രീ എന്നും മന്ത്രത്തെ വിളിക്കുന്നു.ഓം എന്ന നിരാകാര ബ്രഹ്മത്തിനെ ഉപാസിക്കാനാണ് വിധി.ഓം ഭൂര് ഭുവഃ സ്വഃ എന്ന വ്യാഹൃതികൾ മന്ത്രത്തിന് മുന്നിൽ ചേർത്തിരിക്കുകയാണ്. സപ്താവ്യാഹൃതികൾ വ്യാഹൃതികൾ ബോധതലത്തിന്റെ ഏഴു ലോകങ്ങളെ സൂചിപ്പിക്കുന്ന ശബ്ദങ്ങളാണ്. ഭൂലോകം → ഭൂമിയുടെ തലം ഭുവര്ലോകം → ആകാശത്ത് / atmosphere സ്വർലോകം → സ്വർഗം (സന്തോഷകരമായ അനുഭവം) / മനസ്സിന്റെ തലം മഹര്ലോകം → ഉയർന്ന ബോധതലം / മഹാഋഷിമാരുടെ ലോകം ജനലോകം → ജന്മത്തിലെ അനുഭവം / ബ്രഹ്‌മാവിന്റെ പുത്രന്മാരുടെ ലോകം തപഃലോകം → തപസ്സു കൊണ്ട് ഉയർന്ന ലോകം സത്യലോകം → സത്യത്തിന്റെ ലോകം. ഏറ്റവും ഉയർന്നത് അധോലോകങ്ങൾ / Underworld അതലം → മയപുത്രനായ ബാലയുടെ ലോകം വിതലം → സ്വർണം ഉൾപ്പെടെ ഉള്ള ധനങ്ങൾ നിറഞ്ഞ ഒരു ലോകം സുതലം →മഹാബലിയ

ധർമഗ്രന്ഥമായ വേദം - Chapter 3 - Vedas - Hindu Dharma Parichaya

വേദമെന്നാൽ അറിവെന്നാണ് അർത്ഥം.വേദങ്ങൾ നാലാണ് . ഋഗ്വേദം ,യജുർവേദം ,സാമവേദം ,അഥർവ്വവേദം എന്നിവയാണ് അവ.വേദമെന്നാൽ ബൈബിളോ ഖുറാനോ അല്ല. ചതുർവേദങ്ങൾ മാത്രമാണ് വേദങ്ങൾ.പ്രിന്റിങ് കേരളത്തിൽ വന്നത് ബൈബിൾ പ്രിന്റ് ചെയ്യാനാണ്. അപ്പോൾ നിലവിൽ വൈദികർ എന്നാൽ ചതുർവേദങ്ങൾ പഠിക്കുന്നവർ ആയിരുന്നു. പുതിയ പുസ്തകം മലയാളത്തിൽ തർജ്ജമ മതപ്രചാരണത്തിന് ചെയ്ത ക്രിസ്ത്യൻ പുരോഹിതർ "സത്യവേദപുസ്തകം" എന്നാണ് അവയ്ക്ക് പേരിട്ടത്.അത് കൊണ്ടാണ് മുഖ്യധാരാമാധ്യമങ്ങളിൽ വേദമെന്നാൽ ബൈബിൾ എന്നും വേദപഠനം എന്നാൽ ബൈബിൾ പഠനം എന്നും വൈദികർ എന്നാൽ ബൈബിൾ പഠിച്ചവർ എന്നും നാം കാണുന്നത്. മനുഷ്യൻ എന്ത് കർമ്മം ചെയ്‌താൽ കുടുംബം, സമുദായം, രാജ്യം ,ലോകം, ഐശ്വര്യം, സമ്പത്സമൃദ്ധിയുമുണ്ടാകുമെന്ന് വേദങ്ങളിൽ പറയുന്നുണ്ട്. ഈശ്വരനെ എങ്ങനെ ഉപാസിക്കണം എന്നതിനെ പറ്റി ഉള്ള വിവരങ്ങൾ ഉണ്ട്. വേദം ഉണ്ടാക്കിയത് ഈശ്വരനാണ്.എല്ലാ അറിവിന്റെയും ശ്രോതസ്സാണ് വേദങ്ങൾ. മനുഷ്യന് സമാധാനവും ശാന്തിയും കിട്ടാൻ പറഞ്ഞു തന്നതാണ്. അച്ഛനും അമ്മയും മക്കൾക്ക് ഉപദേശങ്ങൾ പറഞ്ഞു കൊടുക്കുന്ന പോലെ മനുഷ്യനന്മക്ക് ഈശ്വരൻ ഉപദേശിച്ചതാണ് വേദങ്ങൾ. സൃഷ്ടിയുടെ ആദിയിൽ അവ ഉണ്ടായി. മയാച

ഈശ്വരൻ മതങ്ങളിൽ - Ishvara in Religion - Chapter 2 - Hindu Dharma Parichaya

  സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, സമുദ്രം തുടങ്ങിയ വസ്തുക്കൾ സൃഷ്ടിച്ചത് ഈശ്വരനാണ് എന്താണ് ആസ്തികരുടെ വിശ്വാസം. കാരണം ഇത്രവും complex ആയ സൃഷ്ടികൾ  സൃഷ്ടിക്കാൻ തക്ക വൈഭവം മനുഷ്യർക്കോ മറ്റു ജീവികൾക്കോ ഉണ്ടാകാൻ സാധ്യതയില്ല   ഈശ്വരൻ സര്വവ്യാപിയാണ്.രൂപമില്ല. ശരീരമില്ല.അത് കൊണ്ട് നമുക്ക് കണ്ണ് കൊണ്ട് കാണാൻ പറ്റില്ല.നമ്മുടെ ഉള്ളിലും പുറത്തും ,നാലുപാടും ഈശ്വരനുണ്ടെന്ന് എപ്പോഴും ഓർക്കുക.അപ്പോൾ ചീത്ത കാര്യം ചിന്തിക്കാൻ നമുക്ക് പറ്റുമോ ? ഈശ്വരൻ എന്നാൽ ഈശ, ഐശ്വര്യേ = യ ഇഷ്ട സർവൈശ്വര്യവാന് വര്ത്തതേ സ ഈശ്വര:  സത്യവിചാരം ,ജ്ഞാനം തുടങ്ങിയ അസംഖ്യം ഐശ്വര്യങ്ങൾ ഉള്ളത് ഈശ്വരനാണ് . സമര്ഥരിൽ വെച്ച് ശ്രേഷ്ഠനും , തുല്യമായി മറ്റൊന്നില്ലാത്തവനും ആണ് ഈശ്വരൻ. അതിനാലാണ് അദ്ദേഹത്തെ പരമേശ്വരൻ എന്ന് വിളിക്കുന്നത്. ഈശ്വരൻ സർവ്വ അന്തര്യാമി , സർവജ്ഞൻ , സംരക്ഷകൻ ,സംഹാരകൻ , സർവ്വനിയന്താവ് പഠിക്കേണ്ട വേദമന്ത്രം ഓം ഈശാ വാസ്യമിദങ് സര്-വം യത്കിഞ്ച ജഗത്യാം ജഗത്.  തേന ത്യക്തേന ഭുഞ്ജീഥാ മാഗൃധഃ കസ്യ സ്വിദ്ധനമ് . ---> ( ശുക്ല യജുർവേദം 40-1 , ഈശാവാസ്യോപനിഷത്ത് 1) ഈശ്വരൻ ഈ ജഗത്തിലെല്ലാം ആവസിക്കുന്നു.യാതൊന്ന് ഈ ഗമനശീലമുള്ള ജഗത്തിലുണ

ഹിന്ദുധര്മപഠനം എന്തിന് ? - Why Learn Hindu Dharma - Chapter 1 - Hindu Dharma Parichaya

Image
ആരാണ് ഹിന്ദു? സപ്തസിന്ധു എന്ന് വേദമന്ത്രങ്ങളിൽ പറയപ്പെട്ട ഭൂഭാഗത്തെ അറബികൾ പതിനൊന്നാം നൂറ്റാണ്ടിൽ വിളിച്ചിരുന്നത് അൽ-ഹിന്ദ് എന്നായിരുന്നു. ബ്രിട്ടീഷുകാർ അടക്കിഭരിച്ച ഭാരതീയരിൽ മൊഹമ്മദീയരും ക്രൈസ്തവരും അല്ലാത്ത ജനതയെ അവർ ഹിന്ദുക്കൾ എന്നുവിളിച്ചു അവരെ വീണ്ടും പല ജാതികളും ഗോത്രങ്ങളുമായി തിരിച്ചു. ഏതാണ്ട് ഈ അർത്ഥമാണ് ഇന്നും പ്രാബല്യത്തിൽ ഉള്ളത്. ഹിന്ദു എന്നത് മതമല്ല നാടിന്റെ സംസ്കാരമാണ് എന്നും മറ്റുമാണ് നിയമം കൈകാര്യം ചെയ്യുന്ന സുപ്രീം കോടതി അരുളി ചെയ്യുന്നത്. എന്തിനാണ് ധർമപഠനം? സൺ‌ഡേ സ്‌കൂൾ / മദ്രസ പോലെ തത്തുല്യ പഠനസംമ്പ്രദായം ഹിന്ദുവിനില്ല. ഗുരുകുലവിദ്യാഭ്യാസ സമ്പ്രദായം ബ്രിട്ടീഷുകാർ നിർത്തലാക്കിയതിനു ശേഷം പിന്നെ പുനരുജ്ജീവിപ്പിക്കാൻ പലരും ശ്രമിച്ചിട്ടും പരാജയപ്പെടുകയാണ് ഉണ്ടായത്. മതവിദ്യാഭ്യാസം ഇല്ലാത്ത ഹിന്ദു പൊതുവെ മതസഹിഷ്ണുതയിൽ ഒന്നാമനായി വന്നു. മതപഠനം സ്വതന്ത്രചിന്തയെ ഇല്ലായ്‌മ ചെയ്യും. യുക്തിസഹമായി ചിന്തിക്കുന്നത് പോയിട്ട് ചിന്താശേഷിയുടെ പവർഹൗസ് ആയ ഒരു മനുഷ്യനെ മതത്തിന്റെ അടിമയും പുരോഹിതന്മാർക്ക് പണം കൊടുക്കാനുള്ള യന്ത്രമാക്കി മാറ്റുക എന്നതാണ് മതപഠനത്തിന്റെ അടിസ്ഥാനലക്ഷ്യം. ഇത് ചെറ