ആശ്രമധർമം - Chapter 7 - Hindu Dharma Parichaya







മനുഷ്യൻ്റെ സാധാരണ ആയുസ്സ് 100 വര്ഷമെന്നാണ് ശാസ്ത്രഗ്രന്ഥങ്ങളിൽ "ജീവേമഃ ശാരദഃ ശതമ്" എന്നാണ് ആ പ്രാർത്ഥന. 120 വർഷം വരെയും ജീവിക്കാം. പക്ഷെ അത് അപൂർവമാണ്.ചിട്ടയായി ജീവിക്കുന്നവർക്ക് 100 വർഷം വരെ ജീവിക്കാൻ വിഷമമില്ല.


ജനനവും മരണവും തുടർച്ചയാണ്.ഇതിനിടയിലുള്ള കുറച്ചു കാലം സുഖമായി സന്തോഷമായി ലളിതമായി ജീവിച്ചു മരിക്കുക.നാം എല്ലാവരും മരിക്കും. മർത്യൻ എന്ന പേരിൻ്റെ അർഥമാണ്.


അന്യരെ ദ്രോഹിച്ചും സ്വയം ദുഃഖിച്ചും ജീവിക്കരുത്.മനുഷ്യൻ സമൂഹജീവിയാണ്. സമൂഹമായി മാത്രമേ അവന് ജീവിക്കാൻ കഴിയൂ. അത് കൊണ്ട് നാം സ്വയം ജീവിതം ക്രമപ്പെടുത്തണം. ഉണരുന്നതിനും ഉറങ്ങുന്നതിനും എല്ലാം സമയനിഷ്ഠ പാലിക്കണം. സമൂഹത്തിലെ ആചാരങ്ങൾ പാലിക്കണം.


സ്നേഹിതരേയും മുതിർന്നവരേയും കണ്ടാൽ നമസ്തേ എന്ന് അഭിവാദനം ചെയ്യണം. കൈകൂപ്പി നമസ്തേ എന്നാൽ "ഞാൻ താങ്കളെ വിനയത്തോടു കൂടി വന്ദിക്കുന്നു" എന്നാണ് അർഥം. ഏത് സമയത്തും എല്ലാവരോടും പറയാവുന്നതാണ്.


സത്യം,ക്ഷമ, ശക്തി, ധൈര്യം എന്നീ ഗുണങ്ങൾ ഹിതോപദേശ കഥകളിൽ നിന്ന് പഠിക്കണം. ജീവിതകാലം മുഴുവൻ പാലിക്കേണ്ട കാര്യങ്ങൾക്ക് ആശ്രമം എന്ന് പറയും. സന്യാസിമാർ താമസിക്കുന്ന സ്ഥലത്തിന് മാത്രമാണ് ആശ്രമം എന്ന് വിളിക്കുന്നത് ഒരു തെറ്റിധാരണയാണ്.


100 വര്ഷം ഉള്ള ജീവിതത്തെ നാല് സമഭാഗങ്ങളായി വീതിക്കാം.


1. ബ്രഹ്മചര്യം ➨0 - 25 വയസ്സ്

2. ഗൃഹസ്ഥം ➨ 25 - 50 വയസ്സ്

3. വാനപ്രസ്ഥം ➨ 50 - 75 വയസ്സ്

4. സന്യാസം ➨ 75 - 100+ വയസ്സ്
ബ്രഹ്മചര്യം

ബ്രഹ്മം ➨ ഈശ്വരൻ ,വേദം ; ചര്യം ➨ നടപ്പ്. ഈശ്വരനെ സ്മരിച്ചു കൊണ്ട് അറിവിൽ സഞ്ചരിക്കുക.ബ്രഹ്മചാരിയുടെ ലക്ഷ്യം അറിവ് നേടുക എന്നുള്ളത് മാത്രമാണ്.മറ്റൊരു ചിന്തയും പാടില്ല.ആൺകുട്ടികൾ കുറഞ്ഞത് 25 മുതൽ 30 വയസ്സ് വരെയും പെൺകുട്ടികൾ 18 മുതൽ 20 വയസ്സ് വരെയും ബ്രഹ്മചര്യം അനുഷ്ഠിക്കണം. ഒറിജിനൽ ബ്രഹ്മചാരിക്ക് കാമവാസന ഉണ്ടാകില്ല. ശരീരശക്തി ,മനഃശക്തി ,ആത്മശക്തി എന്നിവ വർദ്ധിപ്പിക്കണം. വിദ്യാർത്ഥിയുടെ പര്യായമാണ് ബ്രഹ്മചര്യം. വിദ്യാഭ്യാസകാലത്ത് ഭാവിനിര്മാണമാണ് നടക്കുന്നത്. അപ്പോൾ ചിട്ട വരുത്തിയാൽ എന്ത് കഷ്ടപ്പാടും പിന്നീട് സഹിക്കാം. രക്ഷിതാക്കളെ വിട്ട് ബോർഡിങ്ങിലും മറ്റും ജീവിക്കുന്ന കുട്ടികൾ ചിട്ടയായി ജീവിക്കുന്നു. പണ്ടത്തെ ഗുരുകുലങ്ങളുടെ രീതിയാണ് ബ്രഹ്മചര്യം.


രാവിലെ സൂര്യോദയത്തിന് മുൻപ് ബ്രഹ്‌മചാരി ഉണരണം. ബ്രഹ്മചാരി ഉണരുന്ന സമയമാണ് ബ്രാഹ്മമുഹൂർത്തം. ഉണർന്നാലുടനെ മൂത്രവിസർജനം ചെയ്യണം. മുഖവും കൈകാലുകളും കഴുകണം.ഭാഗ്യസൂക്തം ചൊല്ലണം.ഉടനെ പഠിക്കാൻ ഇരിക്കാതെ വ്യായാമം ചെയ്യണം. സന്ധ്യാവന്ദനം ,ഹോമം എന്നിവയാണ് പിന്നീട് ചെയ്യേണ്ടത്. അത് കഴിഞ്ഞു ശുദ്ധവും സാത്വികവുമായ ഭക്ഷണം കഴിക്കണം. ചത്തതിനെ തിന്നരുത്. പാകം ചെയ്യുന്നതിന് മുൻപ് തിന്നാൻ കൊള്ളാം എന്ന് തോന്നുന്നതേ തിന്നാവൂ. പാലും ,പാലിൽ നിന്നുണ്ടാക്കുന്നവയും തേനും സസ്യാഹാരത്തിൽ പെടും. സസ്യാഹാരം രോഗത്തെ ഒഴിവാക്കാൻ സഹായിക്കും. ലഹരി ഒന്നും ഉപയോഗിക്കരുത്. എരിവും പുളിയും മസാലയും കഴിവതും ഒഴിവാക്കുക. നാടകവും ,സിനിമയും ,നൃത്തവും വിദ്യാർത്ഥികൾക്കുള്ളതല്ല.സംഗീതം ,സംഗീതോപകരണങ്ങൾ ,താളവാദ്യം അഭ്യസിപ്പിക്കുക.അരങ്ങിൽ അഭിനയിക്കുകയോ നൃത്തം ചവിട്ടുകയോ പാടില്ല.നടിക്കുക ,നൃത്തം ചെയ്യുക എന്നിവ അത് പഠിക്കുന്നവർ മാത്രം ചെയ്യുക.അവയോട് താല്പര്യം ഉള്ള വിദ്യാർത്ഥികൾ അത് പഠിക്കാൻ പോണം.ധർമാനുസൃതമായ അധ്യാപകരുടെ ആജ്ഞകൾ വിനയത്തോടെ പാലിക്കണം.എല്ലാ സ്ത്രീകളെയും സ്വന്തം അമ്മയായോ ,സഹോദരിയായോ പുരുഷന്മാരെ പിതാവിനും സഹോദരനും സമന്മാരായോ കാണണം.കാമം, ക്രോധം ,അത്യാഗ്രഹം ,ഭയം ,ദുഃഖം ,വെറുപ്പ് ,മടി ,ദോഷം എന്നീ ദുർഗുണങ്ങളെ വെടിഞ്ഞു സത്യനിഷ്ഠയോടെ ത്യാഗിയും ,തപസ്വിയും , വിദ്വാനും, ധർമാത്മാവും, ഈശ്വരഭക്തനും, ജിതേന്ദ്രിയനും, ഉത്സാഹിയുമായിരിക്കണം.

ശരീരം ,മനസ്സ് ,ആത്മാവ് എന്നിവയുടെ നിയന്ത്രണശക്തി വർദ്ധിപ്പിക്കും എന്നതാണ് ബ്രഹ്മചര്യം കൊണ്ടുള്ള പ്രയോജനം. ജീവിതവിജയം ലഭിക്കും. മഹാപുരുഷന്മാരെപ്പോലെയാകാൻ കഴിയും.



ഗൃഹസ്ഥം
കർത്തവ്യങ്ങൾ

നല്ല പൗരന്മാരായിരിക്കുക.കുടുംബത്തിൽ മര്യാദ , നിയമം , സംയമം എന്നിവയോടെ ജീവിക്കുക.ഏകപത്നീവ്രതം , ഏകഭർതൃവ്രതം എന്നിവ പാലിക്കുക.ഭാര്യാഭർത്താക്കന്മാർ ഒരേ ശരീരത്തിൻ്റെ രണ്ടു ഭാഗങ്ങളാണെന്ന് മനസിലാക്കി ജീവിക്കണം.കുട്ടികൾക്ക് ഉത്തമമായ വിദ്യാഭ്യാസം നല്കി സദാചാരികളും ,ധര്മിഷ്ഠരും ,പരോപകാരികളുമാക്കുവാൻ യത്നിക്കണം.ധനം കുന്നു കൂട്ടാതെ നല്ല കാര്യങ്ങൾക്ക് ദാനം ചെയ്യണം.
വാനപ്രസ്ഥം

വാനപ്രസ്ഥാശ്രമം ➨ വനത്തിൽ പോയി പാർക്കുന്നതല്ല.

നാട് (ഗൃഹം) , കാട് (വനം) എന്നീ രണ്ടിടത്താണ് സ്ഥലജീവികൾ വസിക്കുക.നാട് (ഗൃഹം), കാട് (വനം) എന്നീ രണ്ടിടത്താണ് സ്ഥലജീവികൾ വസിക്കുക.ഗൃഹവുമായി ബന്ധമില്ലാത്തതിനാണ് കാട് എന്നു പറയുന്നത്.വനത്തിന് രശ്മിയെന്നും നിഘണ്ടുകാരൻ അർഥം പറയുന്നുണ്ട്. രശ്മി ജ്ഞാനനാമമാണ്. എവിടെ ജ്ഞാനമുണ്ടോ അവിടെ വനം. വനത്തിൽ പ്രസ്ഥാനം (നടക്കുന്ന) ആൾ വാനപ്രസ്ഥി. വനം ഉള്ളിടം വാനം. ആകാശം വാനമായത് ഇങ്ങനെയാണ്. വീട്ടിലായാലും വീട്ടുകാര്യങ്ങളിൽ നിന്ന് വിട്ടുനില്കുന്നതാണ് വാനപ്രസ്ഥം എന്ന് പറയുന്നത്. ഗൃഹസ്ഥാശ്രമത്തിലെ തിരക്കുകളിൽ നിന്ന് വിട്ടുനില്കുന്നതാണ് വാനപ്രസ്ഥം എന്നു പറയുന്നത്. ഗൃഹസ്ഥാശ്രമത്തിലെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞു വിശ്രമവും പഠനവും പാഠനവും സാമൂഹിക പ്രവർത്തനവും ആയി കഴിയുന്നതാണ് വാനപ്രസ്ഥം. മക്കൾ യോഗ്യരായിക്കഴിഞ്ഞാൽ ഈ ആശ്രമം സ്വീകരിക്കാം. വീട്ടുകാര്യങ്ങളിൽ കൈകടത്താതിരിക്കുമ്പോൾ മക്കൾ കൂടുതൽ സ്നേഹവും ബഹുമാനവും നൽകും. ഗൃഹകലഹങ്ങൾ ഒഴിവാകും. കൊച്ചുകുട്ടികളെ ആചാര്യമര്യാദകൾ പഠിപ്പിക്കാൻ കഴിയും. ഇങ്ങനെ വിവിധ പ്രയോജനങ്ങൾ ഈ ആശ്രമത്തിനുണ്ട്.
സന്യാസാശ്രമം

സന്യാസം ➨ സമ്യക് നാസം. എല്ലാ തിന്മകളേയും ത്യജിക്കലാണ് സംന്യാസം. ഈശ്വരനിൽ സ്വയം സമർപ്പിച്ച പരോപകാരിയായ സംന്യാസി , ധനം ,കീർത്തി ,സന്താനം എന്നിവ ആഗ്രഹിക്കാതെ നിര്ഭയനായി എല്ലായിടത്തും ധർമ്മപ്രചാരണം നടത്തുകയും അധർമം ,അന്യായം ,അനീതി എന്നിവയെ ഘോരമായി എതിർക്കുകയും ചെയ്യണം. സമസ്തജീവികളേയും സ്നേഹിക്കണം. അധർമം പ്രവർത്തിക്കുന്നത് കണ്ടാൽ ചക്രവർത്തിയായാലും നിശിതമായി വിമർശിക്കണം. ഇങ്ങനെയുള്ള സംന്യാസിമാരുടെ എണ്ണം ലോകത്തിൽ എത്രയായാലും തികയില്ല.

Comments

Popular posts from this blog

ധർമം - Chapter 5 - Hindu Dharma Parichaya

ഭാരതീയ സംസ്കാരവും ആചാരങ്ങളും - Chapter 9 - Hindu Dharma Parichaya

ധർമഗ്രന്ഥമായ വേദം - Chapter 3 - Vedas - Hindu Dharma Parichaya