വൈദിക സാഹിത്യവും ഋഷിമാരുടെ ഗ്രന്ഥങ്ങളും - Chapter 10 - Hindu Dharma Parichaya
ഉപവേദങ്ങൾ നാല് ഉപവേദങ്ങളുണ്ട്. ആയുർവേദം -----> ഋഗ്വേദം ധനുർവേദം ------> യജുർവേദം ഗന്ധർവ്വവേദം ------> സാമവേദം അര്ഥവേദം --------> അഥർവ്വവേദം ആയുർവേദം ----> ശരീരരക്ഷ , ആരോഗ്യത്തിനുള്ള ഉപാധികൾ,ഔഷധത്തിൻ്റെ ഗുണം,രോഗചികിത്സ എന്നിവയാണ് പ്രതിപാദിച്ചിരിക്കുന്നത്.ചാരകസംഹിതയും സുശ്രുതസംഹിതയുമാണ് പ്രശസ്തഗ്രന്ഥങ്ങൾ.ആയുർവേദത്തിന്റെ മൂലം ഉള്ളത് ഋഗ്വേദത്തിലാണ്.ഋഗ്വേദത്തിൻ്റെ ഉപവേദമാണ് ആയുർവേദം.ധാരാളം ആളുകൾ അഥർവവേദത്തിന്റെ ഉപവേദമായി കൂടെ കരുതിപ്പോരുന്നു.അഥർവവേദത്തിൽ ഋഗ്വേദത്തിലെ പോലെ അനേകം ഔഷധങ്ങളെ കുറിച്ച് വിവരിക്കുന്ന സൂക്തങ്ങളുണ്ട്. ധനുർവേദം -----> യജുർവേദത്തിന്റെ ഉപവേദമാണ് ധനുർവേദം.ആയുധങ്ങൾ ഉപയോഗിക്കേണ്ട രീതിയെ പറ്റിയുള്ള ശാസ്ത്രവിദ്യയാണ് മുഖ്യപ്രതിപാദ്യവിഷയം.നിജരാജപുരുഷസംബന്ധി, പ്രജാസംബന്ധി ,നീതിശാസ്ത്രം എന്നിവയും അതിൽ ഉണ്ട്. ഗന്ധർവവേദം ---> സാമവേദത്തിൻ്റെ ഉപവേദമാണ് ഗന്ധർവവേദം.സംഗീതമാണ് പ്രധാനവിഷയം.നാരദസംഹിതയാണ് പ്രശസ്തമായ ഗ്രന്ഥം. അര്ഥവേദം ---> അഥർവവേദത്തിന്റെ ഉപവേദമായ അര്ഥവേദത്തിന്റെ പ്രധാനവിഷയം ശില്പവിദ്യയാണ്.ആയുർവേദ ഔഷധങ്ങൾ ,പദാർത്ഥങ്ങളുടെ ഗുണവിജ്ഞാനം തുടങ്ങിയവയും ഇതി